Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Follows

ചൈ​​ന​​യു​​ടെ വ​​ഴി​​യേ കേ​​ര​​ളം

കേ​​​​​ര​​​​​ളം​​​ ജ​​​​​ന​​​​​സം​​​​​ഖ്യ കൂ​​​​​ടു​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​നി​​​​​ന്നു കു​​​​​റ​​​​​യു​​​​​ന്ന നി​​​​​ല​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റു​​​​​ന്ന​​​​​തി​​​​​നു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ത് ഒ​​​​​രു ത​​​​​ല​​​​​മു​​​​​റ മു​​​​​ന്പാ​​​​​യി​​​​​രു​​​​​ന്നു. 1988 ആ​​​​​ണ് ആ ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​വ​​​​​ർ​​​​​ഷം. ആ ​​​​​വ​​​​​ർ​​​​​ഷം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ്ര​​​​​ത്യു​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് (Total Fertility Rate TFR: ഒ​​​​​രു സ്ത്രീ​​​​​യു​​​​​ടെ ശ​​​​​രാ​​​​​ശ​​​​​രി ആ​​​​​യു​​​​​ഷ്കാ​​​​​ല പ്ര​​​​​ത്യു​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക്) ര​​​​​ണ്ട് എ​​​​​ന്ന സം​​​​​ഖ്യ​​​​​യി​​​​​ൽ എ​​​​​ത്തി.

പ്ര​​​​​ത്യു​​​​​ത്​​​​​പാ​​​​​ദ​​​​​നനി​​​​​ര​​​​​ക്ക് ര​​​​​ണ്ട് ആ​​​​​കു​​​​​ന്ന​​​​​ത് വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വ് കു​​​​​റി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​മാ​​​​​ണ്. ഒ​​​​​രു ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യ അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു​​​​​പോ​​​​​കാ​​​​​ൻ ശ​​​​​രാ​​​​​ശ​​​​​രി സ്ത്രീ​​​​​ക്ക് 2.1 ടി​​​​​എ​​​​​ഫ്ആ​​​​​ർ വേ​​​​​ണം എ​​​​​ന്നാ​​​​​ണു ജ​​​​​ന​​​​​സം​​​​​ഖ്യാ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ൾ പോ​​​​​രാ. പ​​​​​ല കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ലും പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി ആ​​​​​കും​​മു​​​​​ൻ​​​​​പേ കു​​​​​റേ മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തു ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ണ് 2.1 എ​​​​​ന്നു ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ർ നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത്.

ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ് നി​​​​​ര​​​​​ക്ക് (Replacement rate) എ​​​​​ന്നാ​​​​​ണ് ഇ​​​​​തി​​​​​നെ വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. ആ ​​​​​നി​​​​​ര​​​​​ക്കി​​​​​നു താ​​​​​ഴെ കേ​​​​​ര​​​​​ളം എ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് 1988ലെ ​​​​​മാ​​​​​റ്റം. ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​വ​​​​​ള​​​​​ർ​​​​​ച്ച ക്ര​​​​​മേ​​​​​ണ കു​​​​​റ​​​​​യു​​​​​ക​​​​​യും പി​​​​​ന്നാ​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യത​​​​​ന്നെ കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം. ഒ​​​​​രു ത​​​​​ല​​​​​മു​​​​​റ ത​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തോ​​​​​ളം സ​​​​​ന്താ​​​​​ന​​​​​ങ്ങ​​​​​ളെ ജ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്നി​​​​​ല്ല എ​​​​​ന്നാ​​​​​ണു ര​​​​​ണ്ടി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള പ്ര​​​​​ത്യു​​​​​ത്പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. സ​​​​​മൂ​​​​​ഹം എ​​​​​ണ്ണം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള​​​​​ത്ര പി​​​​​റ​​​​​വി ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​യാ​​​​​തെ ത​​​​​ര​​​​​മി​​​​​ല്ല​​​​​ല്ലോ.

താ​​​​​ഴു​​​​​ന്ന പ്ര​​​​​ത്യു​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക്

1988ൽ ​​​​​രാ​​​​​ജ്യ​​​​​ത്തെ ടി​​​​​എ​​​​​ഫ്ആ​​​​​ർ നാ​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞാ​​​​​ണു മ​​​​​റ്റൊ​​​​​രു സം​​​​​സ്ഥാ​​​​​നം -ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് - നി​​​​​ല​​​​​നി​​​​​ൽ​​​​​പി​​​​​നു​​​​​ള്ള നി​​​​​ര​​​​​ക്കി​​​​​ൽ എ​​​​​ത്തു​​​​​ന്ന​​​​​ത്. ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് 2004ലും ​​​​പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ൾ 2005ലും ​​​​​ഈ നി​​​​​ര​​​​​ക്കി​​​​​ൽ എ​​​​​ത്തി. 2004ൽ ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​നു​​​​​ള്ള നി​​​​​ര​​​​​ക്കി​​​​​ലും താ​​​​​ഴെയെ​​​​​ത്തി. 2019ൽ ​​​​​രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​ത്യു​​​​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് 2.1നു ​​​​​താ​​​​​ഴെ ആ​​​​​യി.

2024ലെ ​​​​​സാം​​​​​പി​​​​​ൾ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ സി​​​​​സ്റ്റം (എ​​​​​സ്ആ​​​​​ർ​​​​​എ​​​​​സ്) സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്ക​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് രാ​​​​​ജ്യ​​​​​ത്തെ ടി​​​​​എ​​​​​ഫ്ആ​​​​​ർ 1.9 ആ​​​​​യി കു​​​​​റ​​​​​ഞ്ഞു. ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 1.5 ഉം ​​​​​ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ 2.1ഉം. ​​​​​ബി​​​​​ഹാ​​​​​ർ (ടി​​​​​എ​​​​​ഫ്ആ​​​​​ർ 2.9), ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് (2.6), മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് (2.4), രാ​​​​​ജ​​​​​സ്ഥാ​​​​​ൻ (2.3), ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ് (2.2), ഛത്തീ​​​​​സ്ഗ​​​​​ഡ് (2.2) എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണു നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പ് നി​​​​​ര​​​​​ക്കി​​​​​നേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​ത്യു​​ത്​​​​​പാ​​​​​ദ​​​​​നനി​​​​​ര​​​​​ക്ക് ഉ​​​​​ള്ള​​​​​ത്.

രാ​​​​​ജ്യം ഇ​​​​​ങ്ങ​​​​​നെ മാ​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ കേ​​​​​ര​​​​​ളം എ​​​​​ത്തി​​​​​യ​​​​​ത് 1.19 എ​​​​​ന്ന ടി​​​​​എ​​​​​ഫ്ആ​​​​​ർ നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ്. 2024ലെ ​​​​​സി​​​​​വി​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു സം​​​​​സ്ഥാ​​​​​ന ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് വ​​​​​കു​​​​​പ്പ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ആ​​​​​ന്വ​​​​​ൽ വൈ​​​​​റ്റ​​​​​ൽ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് റി​​​​​പ്പോ​​​​​ർ​​​​​ട്ടാ​​​​​ണ് ഇ​​​​​തു കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. 2023ൽ ​​​​​ഇ​​​​​ത് 1.35 ആ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന എ​​​​​സ്ആ​​​​​ർ​​​​​എ​​​​​സ് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്ക​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് 2024 കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ടി​​​​​എ​​​​​ഫ്ആ​​​​​ർ ആ​​​​​യി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് 1.3 ആ​​​​​ണ്. സാം​​​​​പി​​​​​ൾ സ​​​​​ർ​​​​​വേ അ​​​​​ധി​​​​​ഷ്‌​​​​​ഠി​​​​​ത​​​​​മാ​​​​​ണ് ആ ​​​​​ക​​​​​ണ​​​​​ക്ക്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ നാ​​​​​ലു ല​​​​​ക്ഷം (4.01 ല​​​​​ക്ഷം) ആ​​​​​ണു സാം​​​​​പി​​​​​ൾ. ദേ​​​​​ശീ​​​​​യ​​​​​വും അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ​​​​​വു​​​​​മാ​​​​​യ വി​​​​​ശ​​​​​ക​​​​​ല​​​​​ന സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ഈ ​​​​​സാ​​​​​പി​​​​​ൾ സ​​​​​ർ​​​​​വേ ക​​​​​ണ​​​​​ക്കാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ങ്കി​​​​​ലും യ​​​​​ഥാ​​​​​ർ​​​​​ഥ ജ​​​​​ന​​​​​ന​​​​​-മ​​​​​ര​​​​​ണ ക​​​​​ണ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള വൈ​​​​​റ്റ​​​​​ൽ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ആ​​​​​ധാ​​​​​ര​​​​​മാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു യു​​​​​ക്തം.

‘ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ’ നി​​​​​ര​​​​​ക്കി​​​​​ൽ

1988ൽ 2.1​​​​​നു താ​​​​​ഴെ വ​​​​​ന്ന ടി​​​​​എ​​​​​ഫ്ആ​​​​​ർ ഇ​​​​​പ്പോ​​​​​ൾ 1.19ൽ ​​​​​എ​​​​​ത്തി​​​​​യ​​​​​തി​​​​​ലൂ​​​​​ടെ ‘ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ’ (Lowest Low/Ultra Low) നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​കെ പ്ര​​​​​ത്യു​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​കെ പ്ര​​​​​ത്യു​​​​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് 1.5നു ​​​​​താ​​​​​ഴെ വ​​​​​ന്നാ​​​​​ൽ വ​​​​​ള​​​​​രെ കു​​​​​റ​​​​​ഞ്ഞ (Very Low) എ​​​​​ന്നും 1.3നു ​​​​​താ​​​​​ഴെ വ​​​​​ന്നാ​​​​​ൽ ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ എ​​​​​ന്നു​​​​​മാ​​​​​ണു ജ​​​​​ന​​​​​സം​​​​​ഖ്യാ പ​​​​​ഠി​​​​​താ​​​​​ക്ക​​​​​ൾ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​കു​​​​​തി​​​​​യോ​​​​​ളം യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ചൈ​​​​​ന​​​​​യും ജ​​​​​പ്പാ​​​​​നും ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ‘ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ’ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളം പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു.

ഈ ​​​​​ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​സ​​​​​ക്‌​​​​​തി എ​​​​​ന്താ​​​​​ണ്? അ​​​​​ത് എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണു സ​​​​​മൂ​​​​​ഹ​​​​​ത്തെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത്?

നി​​​​​ര​​​​​ക്ക് 2.1 ആ​​​​​യി​​​​​രു​​​​​ന്നാ​​​​​ൽ ആ​​​​​കെ ജ​​​​​ന​​​​​സം​​​​​ഖ്യ നി​​​​​ല​​​​​വി​​​​​ലെ തോ​​​​​തി​​​​​ൽ തു​​​​​ട​​​​​രും. വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ടെ നി​​​​​ര​​​​​ക്ക് വീ​​​​​ണ്ടും കു​​​​​റ​​​​​ഞ്ഞാ​​​​​ൽ കു​​​​​റേ​​​​​ക്കാ​​​​​ലം ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​ഞ്ഞുതു​​​​​ട​​​​​ങ്ങും. കാ​​​​​ര​​​​​ണം, മ​​​​​രി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്കു പ​​​​​ക​​​​​രം വേ​​​​​ണ്ട​​​​​ത്ര ആ​​​​​ൾ​​​​​ക്കാ​​​​​ർ ഉ​​​​​ണ്ടാ​​​​​കു​​​​​ന്നി​​​​​ല്ല. (2.1 നി​​​​​ര​​​​​ക്കി​​​​​ൽ എ​​​​​ത്തു​​​​​ന്ന സ​​​​​മൂ​​​​​ഹം ക്ര​​​​​മേ​​​​​ണ നി​​​​​ര​​​​​ക്കു താ​​​​​ഴ്ത്തു​​​​​ന്ന​​​​​തു മാ​​​​​ത്ര​​​​​മേ ഇ​​​​​തു​​​​​വ​​​​​രെ ക​​​​​ണ്ടി​​​​​ട്ടു​​​​​ള്ളൂ.)

വേ​​​​​ണ്ട​​​​​ത്ര ജ​​​​​ന​​​​​ന​​​​​മി​​​​​ല്ല

ടി​​​​​എ​​​​​ഫ്ആ​​​​​ർ 1.9 ൽ ​​​​​എ​​​​​ത്തു​​​​​മ്പോ​​​​​ൾ സ്ഥി​​​​​ര​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​ക്കു വേ​​​​​ണ്ട​​​​​തി​​​​​ന്‍റെ 90 ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മേ ജ​​​​​നി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​കൂ. ടി​​​​​എ​​​​​ഫ്ആ​​​​​ർ 1.5 ൽ ​​​​​എ​​​​​ത്തു​​​​​മ്പോ​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​തി​​​​​ന്‍റെ 71 ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കേ ജ​​​​​ന്മം ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ള്ളൂ. 2023ലെ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ നി​​​​​ര​​​​​ക്കാ​​​​​യ 1.35 ൽ ​​​​​എ​​​​​ത്തു​​​​​മ്പോ​​​​​ൾ ജ​​​​​ന​​​​​നം സ്ഥി​​​​​ര​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​ക്കു വേ​​​​​ണ്ട​​​​​തി​​​​​ന്‍റെ 64 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി കു​​​​​റ​​​​​യും. 1.19 എ​​​​​ന്ന 2024 ലെ ​​​​​നി​​​​​ര​​​​​ക്കി​​​​​ൽ വ​​​​​രു​​​​​മ്പോ​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​തി​​​​​ന്‍റെ 56.6 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ജ​​​​​ന​​​​​നം ഇ​​​​​ടി​​​​​യും.

ജ​​​​​ന​​​​​ന​​​​​ത്തോ​​​​​ത് കു​​​​​റ​​​​​ഞ്ഞു തു​​​​​ട​​​​​ങ്ങു​​​​​മ്പോ​​​​​ൾ​​​​​ത്ത​​​​​ന്നെ ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​ഞ്ഞുതു​​​​​ട​​​​​ങ്ങു​​​​​ക​​​​​യി​​​​​ല്ല. ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ടെ തോ​​​​​തു പോ​​​​​ലും സാ​​​​​വ​​​​​ധാ​​​​​ന​​​​​മേ കു​​​​​റ​​​​​യൂ. കാ​​​​​ര​​​​​ണം നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ തു​​​​​ട​​​​​ർ​​​​​ന്നു ജീ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സ​​​​​മൂ​​​​​ഹം കൂ​​​​​ടു​​​​​ത​​​​​ൽ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് അ​​​​​വ​​​​​രു​​​​​ടെ ആ​​​​​യു​​​​​ർ​​​​​ദൈ​​​​​ർ​​​​​ഘ്യം കൂ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ൽ ജ​​​​​ന​​​​​സം​​​​​ഖ്യാ പ​​​​​രി​​​​​ണാ​​​​​മ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ​​കാ​​​​​ല​​​​​ത്തു ജ​​​​​ന​​​​​സം​​​​​ഖ്യ കൂ​​​​​ടും. പി​​​​​ന്നീ​​​​​ട് പ​​​​​ര​​​​​മാ​​​​​വ​​​​​ധി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​ട്ട് അ​​​​​വി​​​​​ടെ അ​​​​​ൽ​​​​​പ​​​​​കാ​​​​​ലം സ്ഥി​​​​​ര​​​​​ത പു​​​​​ല​​​​​ർ​​​​​ത്തും. അ​​​​​തി​​​​​നു​​ശേ​​​​​ഷ​​​​​മാ​​​​​ണു കു​​​​​റ​​​​​ഞ്ഞു തു​​​​​ട​​​​​ങ്ങു​​​​​ക.

ചി​​​​​ന്തി​​​​​ക്കാ​​​​​ൻ എ​​​​​ന്ത്?

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജ​​​​​ന​​​​​ന​​​​​ത്തോ​​​​​ത് കു​​​​​റ​​​​​ഞ്ഞുതു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ട് ആ​​​​​റു പ​​​​​തി​​​​​റ്റാ​​​​​ണ്ട് ക​​​​​ഴി​​​​​ഞ്ഞു. ഇ​​​​​ക്കാ​​​​​ല​​​​​ത്തു ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​തി​​​​​ച്ചു​​​​​ക​​​​​യ​​​​​റു​​​​​ന്ന​​​​​തും പി​​​​​ന്നീ​​​​​ടു വ​​​​​ള​​​​​ർ​​​​​ച്ച​​​​​ത്തോ​​​​​തു കു​​​​​റ​​​​​യു​​​​​ന്ന​​​​​തും നാം ​​​​​ക​​​​​ണ്ടു. (ഇ​​​​​ന്ന​​​​​ലെ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ര​​​​​ണ്ടാം പ​​​​​ട്ടി​​​​​ക കാ​​​​​ണു​​​​​ക). 1971ലെ ​​​​​സെ​​​​​ൻ​​​​​സ​​​​​സ് വ​​​​​രെ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​ത്തോ​​​​​ത് കൂ​​​​​ടിവ​​​​​ന്നു. 1931-41ലെ 16.04​​ൽനി​​​​​ന്ന് 1961-71ലെ 26.30ലേ​​​​​ക്ക്. പി​​​​​ന്നീ​​​​​ടു​​​​​ള്ള ഓ​​​​​രോ ദ​​​​​ശ​​​​​ക​​​​​ത്തി​​​​​ലും വ​​​​​ള​​​​​ർ​​​​​ച്ച​​​​​ത്തോ​​​​​ത് കു​​​​​റ​​​​​ഞ്ഞു. 40 വ​​​​​ർ​​​​​ഷം കൊ​​​​​ണ്ട് ജ​​​​​ന​​​​​സം​​​​​ഖ്യാ വ​​​​​ള​​​​​ർ​​​​​ച്ച അ​​​​​ഞ്ചി​​​​​ലൊ​​​​​ന്നാ​​​​​യി. 26.30ൽനി​​​​​ന്ന് 4.91ലേ​​​​​ക്ക്. വ​​​​​ള​​​​​ർ​​​​​ച്ച​​​​​ത്തോ​​​​​തു കു​​​​​റ​​​​​ഞ്ഞെ​​​​​ങ്കി​​​​​ലും ഇ​​​​​ക്കാ​​​​​ല​​​​​ത്തും ജ​​​​​ന​​​​​സം​​​​​ഖ്യ കൂ​​​​​ടി​​​​​ക്കൊ​​​​​ണ്ടി​​​​​രു​​​​​ന്നു 1971 ലെ 2.13 ​​​​​കോ​​​​​ടി 2011ൽ 3.34 ​​​​​കോ​​​​​ടി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു.
ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്കും പ്ര​​​​​ത്യു​​ത്പാ​​​​​ദ​​​​​നനി​​​​​ര​​​​​ക്കും കു​​​​​റ​​​​​ഞ്ഞു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഇ​​​​​ത്ര​​​​​യും ചി​​​​​ന്തി​​​​​ക്കാ​​​​​നു​​​​​ണ്ടോ എ​​​​​ന്ന ചോ​​​​​ദ്യം ഉ​​​​​യ​​​​​രാം. വ​​​​​ള​​​​​രെ​​​​​ക്കാ​​​​​ലം അ​​​​​തി​​​​​വേ​​​​​ഗം വ​​​​​ള​​​​​ർ​​​​​ന്ന ജ​​​​​ന​​​​​സം​​​​​ഖ്യ അ​​​​​ൽ​​​​​പ​​​​​കാ​​​​​ലം കു​​​​​റ​​​​​ഞ്ഞ വേ​​​​​ഗ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്ന​​​​​തു കൊ​​​​​ണ്ടുകു​​​​​ഴ​​​​​പ്പ​​​​​മി​​​​​ല്ല എ​​​​​ന്നു ചി​​​​​ല​​​​​ർ ക​​​​​രു​​​​​താം. അ​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​രം ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു നോ​​​​​ക്കു​​​​​ക എ​​​​​ന്നാ​​​​​ണ്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക് 2011നെ ​​​​​അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 2024ൽ 42.5 ​​​​​ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വാ​​​​​യി​​​​​ട്ടു​​​​​ണ്ട്. 2011ൽ ​​​​​ആ​​​​​യി​​​​​രം പേ​​​​​രി​​​​​ൽ 16.75 ജ​​​​​ന​​​​​നം ന​​​​​ട​​​​​ന്ന സ്ഥാ​​​​​ന​​​​​ത്ത് 2024ൽ 9.64 ​​മാ​​​​​ത്ര​​​​​മാ​​​​​യി. ​​​കോ​​​​​വി​​​​​ഡി​​​​​നു​​ശേ​​​​​ഷം ജ​​​​​ന​​​​​ന​​നി​​​​​ര​​​​​ക്കി​​​​​ലെ കു​​​​​റ​​​​​വ് നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു. 2023ൽ 11 ​​​​​ഉം 2024ൽ 13 ​​​​​ഉം ശ​​​​​ത​​​​​മാ​​​​​നം വീ​​​​​ത​​​​​മാ​​​​​ണു കു​​​​​റ​​​​​വ്. ചൈ​​​​​ന​​​​​യി​​​​​ൽ​​പോ​​​​​ലും ഈ ​​​​​വേ​​​​​ഗ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. കേ​​​​​ര​​​​​ളീ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ളും വി​​​​​വാ​​​​​ഹ, പ്ര​​​​​സ​​​​​വ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​വോ സൂ​​​​​ക്തം (വാ​​​​​ൻ, ഷി, ​​​​​ഷാ​​​​​വോ -വൈ​​​​​കി, അ​​​​​ക​​​​​ന്ന്, കു​​​​​റ​​​​​ച്ച്) ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​മ്പോ​​​​​ൾ സൂ​​​​​ച​​​​​ന വ്യ​​​​​ക്ത​​​​​മാ​​​​​ണ്. കേ​​​​​ര​​​​​ളം ചൈ​​​​​ന​​​​​യു​​​​​ടെ വ​​​​​ഴി​​​​​യേ ആ​​​​​ണ്. അ​​​​​തി​​​​​ലൂ​​​​​ടെ അ​​​​​തി​​​​​വേ​​​​​ഗം ബ​​​​​ഹു​​​​​ദൂ​​​​​രം എ​​​​​ത്തി എ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്.

ഒ​​​​​റ്റ​​​​​ക്കു​​​​​ട്ടി​​​​​ന​​​​​യം വ​​​​​ഴി

ഒ​​​​​റ്റ​​​​​ക്കു​​​​​ട്ടി (One child) ന​​​​​യം വ​​​​​ഴി ജ​​​​​ന​​​​​പ്പെ​​​​​രു​​​​​പ്പം ത​​​​​ട​​​​​യാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​താ​​​​​ണു ചൈ​​​​​ന. ദ​​​​​മ്പ​​​​​തി​​​​​മാ​​ർ​​​​​ക്ക് ഒ​​​​​രു കു​​​​​ട്ടി മാ​​​​​ത്ര​​​​​മേ ആ​​​​​കാ​​​​​വൂ എ​​​​​ന്ന് 1979ൽ ​​​​​ചൈ​​​​​നീ​​​​​സ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. പി​​​​​റ്റേ വ​​​​​ർ​​​​​ഷം അ​​​​​തു നി​​​​​യ​​​​​മ​​​​​മാ​​​​​ക്കി. ശ്ര​​​​​മം വി​​​​​ജ​​​​​യി​​​​​ച്ചു എ​​​​​ന്നു പ​​​​​റ​​​​​യാം. പ​​​​​ക്ഷേ കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മാ​​​​​യി. 2016ൽ ​​​​​ഒ​​​​​റ്റ​​​​​ക്കു​​​​​ട്ടി ന​​​​​യം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു. പി​​​​​ന്നീ​​​​​ടു കൂ​​​​​ടു​​​​​ത​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്ന ന​​​​​യം വ​​​​​ന്നു.

ജ​​​​​ന​​​​​പ്പെ​​​​​രു​​​​​പ്പം കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച ചൈ​​​​​ന​​​​​യ്ക്കു പ​​​​​ക്ഷേ, ഈ ​​​​​പു​​​​​തി​​​​​യ ന​​​​​യം വി​​​​​ജ​​​​​യി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. എ​​​​​ല്ലാ മാ​​​​​ർ​​​​​ഗ​​​​​വും പ​​​​​യ​​​​​റ്റി​​​​​യി​​​​​ട്ടും ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​യു​​​​​ന്നു. അ​​​​​തു വ​​​​​ഴി​​​​​യു​​​​​ള്ള പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ചെ​​​​​റു​​​​​ത​​​​​ല്ല. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ കു​​​​​റ​​​​​യു​​​​​ന്നു. തൊ​​​​​ഴി​​​​​ൽ സേ​​​​​ന​​​​​യി​​​​​ൽ ആ​​​​​ൾ കു​​​​​റ​​​​​യു​​​​​ന്നു. പെ​​​​​രു​​​​​കു​​​​​ന്ന​​​​​തു വൃ​​​​​ദ്ധ​​​​​സം​​​​​ഖ്യ മാ​​​​​ത്രം. വൃ​​​​​ദ്ധ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ശു​​​​​ശ്രൂ​​​​​ഷ​​​​​യും സു​​​​​ര​​​​​ക്ഷ​​​​​യും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​യി മാ​​​​​റു​​​​​ന്നു.

വൈ​​​​​കി, അ​​​​​ക​​​​​ന്ന്, കു​​​​​റ​​​​​ച്ച്

ജ​​​​​ന​​​​​സം​​​​​ഖ്യ വ​​​​​ർ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും കൂ​​​​​ടു​​​​​ത​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും ചൈ​​​​​നീ​​​​​സ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ജ​​​​​ന​​​​​ങ്ങ​​​​​ളെ ഉ​​​​​ദ്ബോ​​​​​ധി​​​​​പ്പി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി. വി​​​​​വാ​​​​​ഹം, പ്ര​​​​​സ​​​​​വം, ശി​​​​​ശു​​​​​പ​​​​​രി​​​​​പാ​​​​​ല​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കു പ​​​​​ല ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. പ​​​​​ക്ഷേ ജ​​​​​നം മാ​​​​​വോ സേ ​​​​​തൂം​​​​​ഗ് പ​​​​​ണ്ടു ന​​​​​ൽ​​​​​കി​​​​​യ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ത്തി​​​​​ൽ പി​​​​​ടി​​​​​ച്ചു​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വാ​​​​​ൻ, ഷി, ​​​​​ഷാ​​​​​വോ (വൈ​​​​​കി, അ​​​​​ക​​​​​ന്ന്, കു​​​​​റ​​​​​ച്ച്). വി​​​​​വാ​​​​​ഹം വൈ​​​​​കി ന​​​​​ട​​​​​ത്തു​​​​​ക, പ്ര​​​​​സ​​​​​വ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​വേ​​​​​ള കൂ​​​​​ട്ടു​​​​​ക, എ​​​​​ണ്ണം കു​​​​​റ​​​​​യ്ക്കു​​​​​ക - ഇ​​​​​താ​​​​​ണു മാ​​​​​വോ പ​​​​​റ​​​​​ഞ്ഞ​​​​​ത്. (സ​​​​​മാ​​​​​ന​​​​​മാ​​​​​യ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ 1970ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു). ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ചൈ​​​​​നീ​​​​​സ് യു​​​​​വ​​​​​ത​​​​​യും അ​​​​​താ​​​​​ണു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

അ​​​​​തി​​​​​ന്‍റെ ഫ​​​​​ലം? 2022ൽ ​​​​​ചൈ​​​​​നീ​​​​​സ് ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​ഞ്ഞു. 2021ലെ 141.26 ​​​​​കോ​​​​​ടി​​യി​​​​​ൽ​​നി​​​​​ന്ന് 141.18 കോ​​​​​ടി​​​​​യി​​​​​ലേ​​​​​ക്ക് 2022ലെ ​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ താ​​​​​ഴ്ന്നു. കു​​​​​റ​​​​​വ് എ​​​​​ട്ട​​​​​ര ല​​​​​ക്ഷം. പ​​​​​ട്ടി​​​​​ണി​​​​​മൂ​​​​​ലം 1960-61 കാ​​​​​ല​​​​​ത്തു ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ദ്യ​​​​​ത്തെ ഇ​​​​​ടി​​​​​വ്. 2023ൽ 20.8 ​​​​​ല​​​​​ക്ഷം കു​​​​​റ​​​​​ഞ്ഞ് 140.97 കോ​​​​​ടി ആ​​​​​യി. അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം 140.83 കോ​​​​​ടി​​​​​യി​​​​​ലേ​​​​​ക്കു ചു​​​​​രു​​​​​ങ്ങി. 2026 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 140.5 കോ​​​​​ടി​​​​​യാ​​​​​ണു ജ​​​​​ന​​​​​സം​​​​​ഖ്യ എ​​​​​ന്നു ചൈ​​​​​നീ​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.
1991-92ൽ ​​​​​നി​​​​​ല​​​​​നി​​​​​ൽ​​​​​പ് നി​​​​​ര​​​​​ക്കി​​​​​നു താ​​​​​ഴെ പ്ര​​​​​ത്യു​​​​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് എ​​​​​ത്തി​​​​​ച്ച ചൈ​​​​​ന 2021ൽ 1.15 ​​​​ലേ​​​​​ക്കും പി​​​​​റ്റേ​​​​​വ​​​​​ർ​​​​​ഷം 1.09ലേ​​​​​ക്കും നി​​​​​ര​​​​​ക്ക് താ​​​​​ഴ്‌​​​​​ത്തി. 2025ൽ 0.93 ​​​​​മാ​​​​​ത്ര​​​​​മാ​​​​​ണ് പ്ര​​​​​ത്യു​​​​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക്. ഇ​​​​​തേസ​​​​​മ​​​​​യം ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക് 2000ൽ 14.03 ​​​​​ഉം 2010ൽ 11.90 ​​​​​ഉം 2020ൽ 8.52 ​​​​​ഉം 2021ൽ 7.52 ​​​​​ഉം ആ​​​​​ക്കി കു​​​​​റ​​​​​ച്ചു. പി​​​​​ന്നീ​​​​​ടു ജ​​​​​ന​​​​​നം ആ​​​​​യി​​​​​ര​​​​​ത്തി​​​​​ന് ഏ​​​​​ഴി​​​​​ൽ താ​​​​​ഴെ വ​​​​​ന്നു. മ​​​​​ര​​​​​ണം ഏ​​​​​ഴി​​​​​നു മു​​​​​ക​​​​​ളി​​​​​ലും. സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​ഞ്ഞു.

വ​​​​​ള​​​​​ർ​​​​​ച്ച അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള​​​​​യാ​​​​​ത്ര

ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക്: Crude Birth Rate. ആ​​​​​യി​​​​​രം പേ​​​​​രു​​​​​ള്ള സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ വാ​​​​​ർ​​​​​ഷി​​​​​ക ജ​​​​​ന​​​​​ന​​​​​സം​​​​​ഖ്യ.
ടി​​​​​എ​​​​​ഫ്ആ​​​​​ർ: Total Fertility Rate.ആ​​​​​കെ പ്ര​​​​​ത്യു​​​​​ത്​​​​​പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക്. ഒ​​​​​രു സ്ത്രീ​​​​​യു​​​​​ടെ ആ​​​​​യു​​​​​ഷ്‌​​​​​കാ​​​​​ല ശ​​​​​രാ​​​​​ശ​​​​​രി സ​​​​​ജീ​​​​​വ​​​​​ പ്ര​​​​​സ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​ഖ്യ.

മ​​​​​ര​​​​​ണ​​​​​നി​​​​​ര​​​​​ക്ക്: Crude Death Rate. ആ​​​​​യി​​​​​രം പേ​​​​​രു​​​​​ള്ള സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ വാ​​​​​ർ​​​​​ഷി​​​​​ക മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ.
വ​​​​​ള​​​​​ർ​​​​​ച്ച​​​​​നി​​​​​ര​​​​​ക്ക്: ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്കി​​​​​ൽ നി​​​​​ന്നു മ​​​​​ര​​​​​ണ​​​​​നി​​​​​ര​​​​​ക്കു കു​​​​​റ​​​​​യ്ക്കു​​​​​മ്പോ​​​​​ൾ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ സ്വാ​​​​​ഭാ​​​​​വി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച​​​​​ നി​​​​​ര​​​​​ക്ക് (Natural Rate of Growth) കി​​​​​ട്ടു​​​​​ന്നു. ആ​​​​​യി​​​​​രം പേ​​​​​ർ​​​​​ക്ക് എ​​​​​ത്ര പേ​​​​​ർ കൂ​​​​​ടു​​​​​ന്നു എ​​​​​ന്ന് ഇ​​​​​തു കാ​​​​​ണി​​​​​ക്കു​​​​​ന്നു. കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ൾ കൂ​​​​​ടാ​​​​​തെ​​​​​യു​​​​​ള്ള മാ​​​​​റ്റ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​ൽ കാ​​​​​ണു​​​​​ക.

Latest News

Corehub Up